കൊച്ചി:സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമണം നടത്തിയ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. മുന്‍പ് ലഹരി കേസില്‍ ഉള്‍പ്പടെ നിരവധി സംഭവങ്ങളില്‍ പ്രതിയായിരുന്ന അശ്വതി ഈ അടുത്താണ് വിവാഹിതയായത്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ഇറങ്ങിത്തിരിച്ച അശ്വതി വഞ്ചിക്കപ്പെട്ടതോടെ ലഹരി ഉള്‍പ്പെടെയുള്ള പലചതിക്കുഴികളിലേക്കും ചെന്നുപെടുകയായിരുന്നു. വിവാഹം വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവര്‍ക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവര്‍ തുറന്നുപറഞ്ഞിരുന്നു.
ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്ന് അശ്വതി പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂര്‍ണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തിയതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Discussion about this post