‘ഓടിച്ചാടി നടന്നാൽ വേദന മാറും, ഭാര്യയുടെ വേദന കണ്ട് അലട്ടുന്നുവെങ്കിൽ രണ്ടെണ്ണം അടിക്കൂ’ കാൽവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്രിയയ്ക്ക് ഡോക്ടറുടെ കുറിപ്പടി ഇങ്ങനെ!

ഗുരുവായൂർ: ‘വിശ്രമിക്കേണ്ട ആവശ്യമില്ല, ഓടിച്ചാടി നടന്നാൽ വേദന മാറും, ഭാര്യയുടെ വേദന കണ്ട് അലട്ടുന്നുവെങ്കിൽ ബാറിൽ പോയി രണ്ടെണ്ണം അടിക്കൂ’ കാൽവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 44കാരി പ്രിയയ്ക്ക് ഡോക്ടർ കുറിച്ച കുറിപ്പടിയാണ് ഇത്. തൃശ്ശൂർ ദയ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗുരുവായൂർ മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്.

കോഴിക്കോട് ആൾദൈവത്തെ കാണാനെത്തിയവരുടെ വാഹനങ്ങൾ നാട്ടുകാർ അടിച്ചു തകർത്തു; രവി ‘ആൾദൈവം’ ചമയുന്നതാണെന്ന് ആക്ഷേപം

ഇവിടത്തെ വാസ്‌കുലർ സർജറി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. റോയ് വർഗീസാണ് പരിഹസിക്കും വിധം കുറിപ്പടി എഴുതി നൽകിയത്. വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വർഷത്തിലേറെയായി കാലിന് അസഹനീയ വേദനയാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇവർ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിയത്. വേദനയുണ്ടെന്ന് പറഞ്ഞപ്പോൾതന്നെ ആദ്യം എക്‌സ്‌റേ എടുക്കാൻ നിർദേശിച്ചു.

അരമണിക്കൂറിനകം എക്‌സ്‌റേ എടുത്ത് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി. വല്ലതും മനസ്സിലായോ എന്നായിരുന്നു ആദ്യ ചോദ്യം. നീർക്കെട്ടുള്ളതിനാൽ വേറെ ഡോക്ടറെ കാണിച്ചോളൂവെന്നും ഫിസിയോതെറാപ്പി ചെയ്താൽ നന്നായിരിക്കുമെന്നും നിർദേശിച്ചു. ഭാര്യയ്ക്ക് കാലുകൾ നിലത്തുവെയ്ക്കാൻ പറ്റാത്തത്ര വേദനയാണെന്നും എന്തെങ്കിലും മരുന്നെഴുതി തരണമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് നേരെ പരിഹാസവാക്കുകൾ ചൊരിഞ്ഞതെന്ന് അനിൽ ആരോപിച്ചു.

മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ കുറിപ്പടി വായിച്ച് ജീവനക്കാർ ചിരിച്ചപ്പോഴാണ് ഡോക്ടർ തങ്ങളെ പരിഹസിച്ച വിവരം അനിൽ അറിഞ്ഞത്. ‘നോ റെസ്റ്റ് ഫോർ ബെഡ്. കെട്ടിയോൻ വിസിറ്റ് ടു ബാർ ഈഫ് എനി പ്രോബ്‌ളം’ എന്നാണ് ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയത്. ഇത് വായിച്ചതോടെ തങ്ങൾ കടുത്ത മാനസികപ്രയാസത്തിലായെന്ന് പ്രിയ ആരോപിച്ചു. സംഭവത്തിൽ ഡോക്ടർക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അനിൽ പറഞ്ഞു.

Exit mobile version