കൊച്ചി: വാസന്തി അമ്മ മഠത്തിലെ ശോഭനയുടെ ക്രൂരതകള്‍ വിവരിച്ച് അനുഭവസ്ഥയായ യുവതി. മലയാലപ്പുഴ സ്വദേശിനിയായ യുവതിയാണ് വെളിപ്പെടുത്തിയത്. 4 വര്‍ഷം മുന്‍പ് ഭര്‍ത്താവിനുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് യുവതി വാസന്തി അമ്മ മഠത്തിലെത്തിയത്.
ആദ്യ ദിവസമെത്തിയപ്പോള്‍ തന്നെ അവര്‍ അസഭ്യം പറഞ്ഞുകൊണ്ടാണ് തങ്ങളെ സ്വാഗതം ചെയ്തത്. എന്തു പറഞ്ഞാലും അസഭ്യ വാക്കുകള്‍ കൂട്ടത്തില്‍ ചേര്‍ക്കും. തങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളൊക്കെയായിരുന്നു ശോഭന ആദ്യ ദിവസം പറഞ്ഞത്.
പിറ്റേന്ന് എത്തണമെന്ന് പറഞ്ഞു വിട്ടതിനാല്‍ ഇരുവരും വൈകിട്ട് 7ന് മഠത്തിലെത്തി. ഭര്‍ത്താവിനു ശാപമുള്ളതിനാലാണ് രോഗം മാറാത്തതെന്ന് അവര്‍ പറഞ്ഞു. ജപിച്ചു നല്കിയ സാമ്പ്രാണിത്തിരി വാങ്ങിയതോടെ ഭര്‍ത്താവ് ബോധംകെട്ടു വീണു. ഇതോടെ അസഭ്യം പറഞ്ഞ് കൈയ്യില്‍ വാളുമേന്തി ഉറഞ്ഞുതുള്ളുന്ന സ്ത്രീയെ കണ്ടപ്പോഴേക്കും ഭയമായെന്ന് യുവതി പറയുന്നു.
Read Also: ‘സുരേഷ് ഗോപി ഭാവി കേരളാ മുഖ്യമന്ത്രി’: അദ്ദേഹത്തില്‍ നല്ല വിശ്വാസമുണ്ട്; രാമസിംഹന്
മയങ്ങിക്കിടന്ന ഭര്‍ത്താവിന്റെ നെഞ്ചില്‍ ചവിട്ടി അവര്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞുകൊണ്ടിരുന്നു. വീട്ടുകാരെത്തിയതോടെ ഭര്‍ത്താവിനു ബാധ കയറിയിട്ടുണ്ടെന്ന് ശോഭന വിശ്വസിപ്പിച്ചു. ശേഷം എന്തോ ലായനി തളിച്ച് ഭര്‍ത്താവിനെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. ചരടില്‍ കെട്ടിയ നാണയം ആരും കാണാതെ ധരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പിന്നീട് മഠത്തിലേക്ക് പോകാന്‍ മടിച്ച ഇരുവരെ ശോഭന ഫോണില്‍ വിളിച്ചു പണമാവശ്യപ്പെട്ടു. 50,000 രൂപയുമായി വന്നാല്‍ ബാധ ഒഴിപ്പിച്ചു തരാമെന്നും അറിയിച്ചു. തങ്ങളുടെ കൈവശം പണമില്ലെന്ന് അറിയിച്ചതോടെ 30,000 മതിയെന്നായിരുന്നു വാദം. പണവുമായി വരില്ലെന്ന് പറഞ്ഞതോടെ ഭീഷണിയായെന്നും യുവതി പറഞ്ഞു.
നമ്പര്‍ ബ്ലോക്ക് ചെയ്തയുടനെ മറ്റു നമ്പറില്‍ നിന്നു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ത്രീ ഫോര്‍ത്തും സ്ലീവ്ലെസ് ടോപ്പുമാണ് പൂജ ചെയ്യുമ്പോള്‍ ശോഭന ധരിക്കുന്നത്. സഹായത്തിനായി പ്രായമായ ഒരാളുമുണ്ടായിരുന്നതായി യുവതി ഓര്‍മ്മിക്കുന്നു.