കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നിരുന്നതായി പ്രതികളുടെ മൊഴി. പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട ഷാഫിയാണ് ഇതിന് മുന്‍കൈയ്യെടുത്തിരുന്നത് എന്നാണ് മൊഴി.
ഷാഫിയാണ് ഇടപാടുകള്‍ നടത്തിയിരുന്നതും സ്ത്രീകളെ എത്തിച്ചിരുന്നതും. പ്രതികളെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പോലീസിന്റെ നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭഗവല്‍ സിങിന്റെ വീട്ടിലെ ആയുര്‍വേദ ചികിത്സ മറയാക്കി ആയിരുന്നു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഇടപാടുകാര്‍ക്ക് സ്ത്രീകളെ ഉള്‍പ്പെടെ എത്തിച്ചുകൊടുത്തിരുന്നത് ഷാഫിയാണെന്നാണ് പോലീസിനു ലഭിച്ച വിവരം.
പ്രിതകളെ ഒരുമിച്ചിരുത്തി എട്ടു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അര്‍ധരാത്രിയോടെ മൂവരെയും മൂന്നിടത്തേക്കു മാറ്റി. ഭഗവല്‍ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സ്റ്റേഷനിലേക്കുമാണ് മാറ്റിയിരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം നല്‍കാതെ ഷാഫി ഒഴിഞ്ഞുമാറുുകയാണ് എന്നാണ് സൂചന.
Discussion about this post