കൊച്ചി: നരബലിയ്ക്കിരയായി കൊല്ലപ്പെട്ട റോസിലിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി പങ്കാളി സജീഷ്. എല്ലാ സാമ്പത്തിക ആവശ്യങ്ങളും താന്‍ നിറവേറ്റിയിരുന്നു. ലോട്ടറി കച്ചവടം ചെയ്യുന്നത് പോലും അറിഞ്ഞിരുന്നില്ലെന്ന് സജീഷ് പറഞ്ഞു.
റോസിലി സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയതൊന്നും അറിഞ്ഞില്ല. അത്തരം താത്പര്യം റോസിലിക്ക് ഇല്ലായിരുന്നു. ഷാഫിയെ അറിയാമെന്നോ ഇത്തരത്തില്‍ ഒരാളെ പരിചയം ഉണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും സജീഷ് പറഞ്ഞു. ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോഴാണ് പരാതി നല്‍കിയതെന്നും സജീഷ് പറയുന്നു.
താനും റോസിലിയും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പം ഉണ്ട്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ 8ന് അമ്മാവന്റെ അടുത്ത് പോകുന്നു എന്ന് പറഞ്ഞാണ് റോസിലി ഇറങ്ങിയത്. ചങ്ങനാശേരിയിലെ മാമന് ഗള്‍ഫില്‍ നിന്ന് വന്നു എന്ന് പറഞ്ഞാണ് പോയതെന്നും സജീഷ് പറഞ്ഞു.
Discussion about this post