ശാസ്താംകോട്ട: ഒരു മണിക്ക് കേരളാ അക്ഷയ ലോട്ടറി എടുത്ത് ആശ്വാസത്തിൽ നിൽക്കവെ ബാങ്കിന്റെ ജപ്തിനോട്ടീസ് എത്തിയത് പൂക്കുഞ്ഞിനെ മാനസികമായി തളർത്തി. ഒരു മണിക്കൂറിന് ശേഷം എത്തിയതാകട്ടെ പറഞ്ഞാൽ തീരാത്ത സന്തോഷവും കടപ്പാടും.
‘ഭഗവല്‍ സിംഗല്ല, അത് എന്റെ അച്ഛനാണ്’; മാനനഷ്ടക്കേസിനൊരുങ്ങി യുവാവ്
ബുധനാഴ്ചയും മീൻവിറ്റുവരുന്നവഴിയിൽ മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽനിന്നാണ് ഉച്ചയ്ക്ക് ഒരു മണിയോടെ മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറി എടുത്തത്.
പിന്നാലെ രണ്ടുമണിയോടെ ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വീടുവയ്ക്കുന്നതിന് ബാങ്കിൽനിന്ന് എട്ടുവർഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒൻപതുലക്ഷത്തിലെത്തി. നോട്ടീസ് കൈയിൽ വെച്ച് എന്തുചെയ്യണമെന്നറിയാതെ ദുഃഖമടക്കി കിടക്കുമ്പോഴാണ് താൻ എടുത്ത എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്.
ഇതോടെ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷങ്ങൾ ആയിരുന്നു. ദുരിതക്കയത്തിൽനിന്ന് കരകയറ്റിയ ദൈവത്തിന് നന്ദിപറയുകയാണ് ഇപ്പോൾ പൂക്കുഞ്ഞ്. ബൈക്കിൽ സഞ്ചരിച്ച് മീൻ വിറ്റാണ് കുടുംബം പോറ്റിവന്നത്. വിദ്യാർഥികളായ മുനിർ, മുഹ്സിന എന്നിവരാണ് മക്കൾ.
Discussion about this post