തിരുവനന്തപുരം: പത്തനംതിട്ടയില്‍ നരബലി നടന്നതിന്റെ ഞെട്ടലിലാണ് കേരളം. വിഷയത്തില്‍ പല പ്രതികരണങ്ങളും നിറയുന്നുണ്ട്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി.
സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴരുത്. ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്നും സുരേഷ് ഗോപി പറഞ്ഞു. തട്ടിപ്പിന് ഇരയാകേണ്ടെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികളുമാണെന്നും താരം പറഞ്ഞു.
തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്നം. വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്നം. ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്നും സുരേഷ് ഗോപി ചോദിച്ചു.
അധമ പ്രവര്‍ത്തനങ്ങളില്‍ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാല്‍ പ്രശ്നം തീരും. ജനങ്ങള്‍ സ്വയം തീരുമാനമെടുക്കണം. നേരത്തെയും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു.
Discussion about this post