പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത് പ്രദേശവാസിയെടുത്ത കുഴിയിലെന്ന് പോലീസ്. മൃതഹം മറവുചെയ്തത് നാലടിയോളം ആഴമുള്ള കുഴിയിലായിരുന്നു. കൃത്യത്തിന് ശേഷം പ്രതികളാണോ കുഴിയെടുത്തത് എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ടായിരുന്നു. മറ്റാരുടെയെങ്കിലും സഹായം തേടിയോ എന്ന അന്വേഷണത്തിലആണ് പ്രദേശ വാസിയായ ബേബി എന്നയാളാണ് കുഴിയെടുത്തതെന്ന് പോലീസിനോട് പറഞ്ഞത്.
രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തത്. മാലിന്യം സംസ്‌കരിക്കാനെന്ന പേരിലാണ് കുഴിയെടുപ്പിച്ചത്. പ്രതിഫലമായി തനിക്ക് ആയിരം രൂപ തന്നുവെന്നും ബേബി പറഞ്ഞു. നാട്ടുകാര്‍ ആരും അറിയാതെ എങ്ങനെയാണ് പ്രതികള്‍ കുഴിയെടുത്തതെന്ന് ചോദ്യം ഉയര്‍ന്നിരുന്നു
‘വേസ്റ്റ് കുഴി എടുത്തു കൊടുക്കണമെന്നാണ് അയാള്‍ പറഞ്ഞത്. രണ്ടാഴ്ചകള്‍ക്ക് മുമ്പായിരുന്നു. വിളിച്ച അന്ന് ചെന്നില്ല. ഫോണ്‍ നമ്പര്‍ വാങ്ങി പിന്നീട് വിളിക്കുകയായിരുന്നു. ആദ്യ ദിവസം 12 മണിവരെ പണിയെടുത്ത് പിറ്റേ ദിവസം വീണ്ടും പോയി പണിയെടുത്തു. മൂന്നര അടിയോളം എത്തിയപ്പോള്‍ കുഴിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഉറപ്പായി. ഇനി കുഴിയെടുക്കാന്‍ സാധിക്കില്ലെന്ന് പറയുകയായിരുന്നു.
‘വേസ്റ്റ് കുഴി എന്ന് പറഞ്ഞതുകൊണ്ട് വേറെ ഒന്നും ചോദിച്ചില്ല. ഭഗവല്‍ സിങ് ഇടക്കിടക്ക് കുഴിയെടുക്കുമ്പോള്‍ വന്നുനോക്കുമായിരുന്നു എന്നും ആ സമയത്ത് അപ്പോള്‍ ഭാര്യ വന്ന് വാതില്‍ക്കല്‍ നില്‍ക്കുന്നത് കാണാമായിരുന്നെന്നും ബേബി പറയുന്നു.
Discussion about this post