കോവളം: തിരുവനന്തപുരത്ത് അധ്യാപികയായ ആലുവ സ്വദേശിനിയുടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പീഡിപ്പിച്ചെന്നുമുള്ള പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഈ കേസ് കോവളം പോലീസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും. യുവതിയുടെ മൊഴി കോവളം പോലീസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മൊഴിയെടുക്കുന്നതിനിടെ തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെക്കുറിച്ചു പ്രതികരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇതുവരെ തയാറായിട്ടില്ല.
Discussion about this post