സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉചിതമായ നടപടി സ്വീകരിക്കുമെന്നും, സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്ന് സതീശൻ അറിയിച്ചു. എൽദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിൻവലിക്കാൻ പണം വാഗ്ദ്ധാനം ചെയ്തു’ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.
പരാതി ഒത്തുതീർപ്പാക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും യുവതി ആരോപിച്ചിരുന്നു. കോവളം എസ്ച്ച്ഒയുടെ മുന്നിൽവെച്ചാണ് എംഎൽഎ പണം വാഗ്ദ്ധാനം ചെയ്തതെന്നും ഇവർ ആരോപിച്ചിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെയാണ് വിഡി സതീശൻ നിലപാട് അറിയിച്ചത്.
Discussion about this post