വീടിന്റെ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നെ കണ്ടത് റോഡിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി! റയ്യാന്റെ വിയോഗം ഞെട്ടിക്കുന്നത്

Road Accident | Bignewslive

പോത്തൻകോട്: വീടിന്റെ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നടുറോഡിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടതിന്റെ ആഘാതത്തിലാണ് വേങ്ങോട് കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൾ റഹിം-ഫസ്‌ന ദമ്പതിമാർ. മകനെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ ഒന്നേകാൽ വയസ്സുകാരനായ റയ്യാൻ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്നുണ്ടായിരുന്നു. ഇതിലൂടെയാണ് കുട്ടി റോഡിലേക്കിറങ്ങിയതെന്നാണ് നിഗമനം. ഇവരുടെ വീടിനു സമീപത്തു താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുൽ സലാമാണ് കുട്ടിയെ ആദ്യം കണ്ടത്. ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു.

കാനഡയിലെ മകന്‍ വരാന്‍ കാക്കരുത്; പൊതുദര്‍ശനം വേണ്ട; മൃതദേഹം ഉടനെ മെഡിക്കല്‍ കോളേജിന് കൈമാറുക; അന്തരിച്ച ഡോ. എ അച്യുതന്റെ കുറിപ്പ്

വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോൾ കുട്ടിയുടെ വായിൽനിന്നും ചെവിയിൽനിന്നും ചോരവന്ന നിലയിലായിരുന്നു. തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വീട്ടിലേക്കു വന്നപ്പോൾ സംഭവം നടന്ന വീടിനു 100 മീറ്റർ അപ്പുറത്തുവെച്ച് ഒരു കാറിനെ കണ്ടുവെന്ന് അബ്ദുൽ സലാം പറയുന്നു.

ആ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് നിഗമനം. മൃതദേഹ പരിശോധനയിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു. ഐഷാ ഫാത്തിമ, റൈഹാൻ എന്നിവർ റയ്യാന്റെ സഹോദരങ്ങളാണ്. അബ്ദുൽ റഹിം പി.എം.ജി. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ ജീവനക്കാരനാണ്. ഫസ്‌ന പകൽക്കുറി ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്.

Exit mobile version