കൊച്ചി: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ മീശ നോവലിനാണ് ലഭിച്ചത്. നാല്‍പ്പത്താറാമത് വയലാര്‍ പുരസ്കാരമാണ് മീശ നോവലിന് ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത് ശില്പവും അടങ്ങിയതാണ് പുരസ്കാരം.
എന്നാല്‍ വയലാറിന്റെ പേരില്‍ അവാര്‍ഡ് നല്‍കുന്നതിനെ തന്നെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടി ഇക്കാര്യം പറഞ്ഞത്.
സന്താനഭാഗ്യമില്ലാത്തതിന്റെ പേരില്‍ ആദ്യ ഭാര്യയെ മാറ്റി നിര്‍ത്തി ഭാര്യയുടെ അനുജത്തിയെ സ്വന്തം അമ്മയുടെ നിര്‍ബന്ധത്തില്‍ കല്യാണം കഴിച്ച സ്ത്രീ വിരുദ്ധനായ ഒരാളുടെ പേരിലുള്ള അവാര്‍ഡ് ഈ സ്ത്രീപക്ഷ പുരോഗമന കാലത്ത് എന്തായാലും ആഘോഷിക്കാനുള്ളതല്ല.-എന്നാണ് ഹരീഷ് പേരടി പറയുന്നത്.
എത്ര വലിയ കവിയായാലും, ഇങ്ങനെയുള്ള ഒരാളുടെ പേരില്‍ ഒരു അവാര്‍ഡ് നല്കാന് പാടില്ല എന്നാണ് ഹരീഷ് പേരടി പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടി ഇക്കാര്യം പറഞ്ഞത്.
സന്താനഭാഗ്യമില്ലാത്തതിന്റെ പേരില്‍ ആദ്യ ഭാര്യയെ മാറ്റി നിര്‍ത്തി ഭാര്യയുടെ അനുജത്തിയെ സ്വന്തം അമ്മയുടെ നിര്‍ബന്ധത്തില്‍ കല്യാണം കഴിച്ച സ്ത്രീ വിരുദ്ധനായ ഒരാളുടെ പേരിലുള്ള അവാര്‍ഡ് ഈ സ്ത്രീപക്ഷ പുരോഗമന കാലത്ത് എന്തായാലും ആഘോഷിക്കാനുള്ളതല്ല..എത്ര വലിയ കവിയായാലും..????????
സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. വയലാറിന്റെ ചരമദിനമായ 27-ന് വൈകീട്ട് 5.30-ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
Discussion about this post