കൊച്ചി: കള്ളനോട്ട് കേസിലും ലഹരി മരുന്നു കേസിലും അറസ്റ്റിലായി കുപ്രസിദ്ധയായ നടി അശ്വതി ഇനി പുതുജീവിത്തിലേക്ക്. സുഹൃത്ത് നൗഫലിനെ വിവാഹം ചെയ്തിരിക്കുകയാണ് നടി അശ്വതി ബാബു. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടില്‍ നൗഫലിനെയാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്.
കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നു ചികിത്സ തേടിയിരുന്നെന്നും അശ്വതി ബാബു വെളിപ്പെടുത്തിയിരുന്നു.
പതിനാറാമത്തെ വയസില്‍ പ്രണയിച്ച യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ അശ്വതി കൊച്ചിയിലെത്തിയതോടെ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതോടെയാണ് പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെട്ടതെന്നും തന്നെ പലരും ചൂഷണം ചെയ്യുകയായിരുന്നു എന്നും അശ്വതി ബാബു പറയുന്നു.
ലഹരി വിമുക്തയായ ശേഷംപുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അശ്വതി പറഞ്ഞിരുന്നു. 2018 ഡിഡിസംബര്‍ 16-നാണ് നടി അശ്വതി ബാബുവിനെയും സഹായി ബിനോയിയെും എംഡിഎംഎ മയക്കുമരുന്നുമായി തൃക്കാക്കര പോലീസ് പിടികൂടിയിരുന്നു.
Discussion about this post