പയ്യോളി: ട്രെയിന്‍ തട്ടിയുള്ള വിദ്യാര്‍ത്ഥിനിയുടെ മരണം പയ്യോളിയെ കണ്ണീരിലാഴ്ത്തി. വടകര മോഡല്‍ പോളിടെക്നിക് അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നാട്ടിലെ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പയ്യോളി ബീച്ചില്‍ മത്സ്യത്തൊഴിലാളിയായ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തിയാണ് (20) മരണപ്പെട്ടത്. പയ്യോളി ക്രിസ്ത്യന്‍പള്ളി റോഡിനുസമീപം റെയില്‍പ്പാളത്തിലാണ് അപകടം നടന്നത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട് ഭാഗത്തേക്കുപോയ പരശുറാം എക്സ്പ്രസാണ് തട്ടിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഛിന്നഭിന്നമായി പോയതിനെ തുടര്‍ന്ന് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു.
തുടര്‍ന്ന് സമീപത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ആളെ തിരിച്ചറിഞ്ഞത്.
അമ്മ: ദിവ്യ. സഹോദരന്‍: ദീപക് (തിരുവനന്തപുരം). പയ്യോളി പോലീസ് എസ്‌ഐമാരായ കെടി രാജേഷ്, എസ്എസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.