പത്തനംതിട്ട; യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.15നാണ് ഭര്‍തൃവീട്ടിലെ മുറിയില്‍ സൂര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സൂര്യയെ കുമ്പനാട്ടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഏഴു മാസം മുന്‍പാണ് വിഷ്ണുവും സൂര്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. മരണത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മരണകാരണം വ്യക്തമല്ല. വിഷ്ണു നേരത്തെ 2 കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
Discussion about this post