തിരുവനന്തപുരം: മന്ത്രി എംബി രാജേഷിന് ഇനി പുതിയ മേക്കോവര്‍. 30 വര്‍ഷമായി മുഖമുദ്രയായിരുന്ന താടി ഉപേക്ഷിച്ചിരിക്കുകയാണ് മന്ത്രി. മന്ത്രി തന്നെയാണു സമൂഹമാധ്യമത്തിലൂടെ ‘മേക്ക് ഓവര്‍’ ചിത്രം പങ്കുവച്ചത്. പുതിയമുഖത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്‍ബോക്സ് കമന്റുകള്‍കൊണ്ട് നിറയുന്നുണ്ട്.
താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല, രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാനാണു താടി വടിച്ചത്. ഇനി മുടി അല്‍പ്പംകൂടി നരച്ചശേഷം താടിവെക്കാമെന്ന തീരുമാനത്തിലാണ്.
1992ല്‍ എസ്എഫ്ഐയിലായിരുന്ന കാലംതൊട്ട് താടി വളര്‍ത്തിയിരുന്നതായി മന്ത്രി പറയുന്നു. നാട്ടുകാര്‍ ഇപ്പോഴാണ് ക്ലീന്‍ ഷേവ് ലുക്കില്‍ കാണുന്നതെങ്കിലും കോവിഡ് സമയത്തു താടിയെടുത്തിരുന്നു. ക്വാറന്റീന് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും പഴയ താടിക്കാരനായതിനാല് ആരുമറിഞ്ഞില്ലെന്നു മാത്രം.
ഹവും അതുപോലൊരു ഫോട്ടോ തിരിച്ചയച്ചതായും രാജേഷ് പറയുന്നു.
അന്ന് താടിയില്ലാത്ത ഫോട്ടോ മന്ത്രി പി. രാജീവിന് അയച്ചപ്പോള്‍ അദ്ദേ
Discussion about this post