കോട്ടയം: ഓടികൊണ്ടിരുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിക്ക് റോഡിലേയ്ക്ക് തെറിച്ചു വീണ് ഗുരുതര പരിക്ക്. തുറന്നുകിടന്ന വാതിലിലൂടെയാണ് പാക്കിൽ പുതുപ്പറമ്പിൽ ഷിനോയുടെ 13കാരനായ മകൻ അഭിരാം തെറിച്ചു വീണത്. മുഖമടിച്ചു വീണ കുട്ടിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു. 2 പല്ലുകൾ ഇളകി. ചുണ്ടിനും കൈയ്ക്കും പരുക്കേറ്റു. ചുണ്ടിന് തുന്നലുണ്ട്.
പേജുകൾ കീറി മാറ്റി, മതഗ്രന്ഥത്തെ അവഹേളിച്ചുവെന്ന് പരാതി; ഒമ്പത് വയസുകാരൻ അറസ്റ്റിൽ
പള്ളം സിഎംഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിരാം. കോട്ടയം-കൈനടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. പവർഹൗസ് ജംക്ഷനിൽ ഇറങ്ങുന്നതിന് അഭിരാമും സുഹൃത്തുക്കളും തയാറെടുക്കുന്നതിനിടെ വാതിലിലൂടെ തെറിച്ചു വീഴുകയായിരുന്നു.
സംഭവം കണ്ട് നാട്ടുകാർ ബസ് തടഞ്ഞുവെച്ചു. പിന്നീട് അഭിരാമിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്കു വിട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും വാതിൽ അടച്ചിരുന്നില്ലെന്നും അഭിരാം പറഞ്ഞതായി മാതാപിതാക്കൾ ആരോപിച്ചു.