തലശ്ശേരി: കഴിഞ്ഞ ദിവസമാണ് ബസിൽ വിദ്യാർത്ഥികളെ കയറ്റാതെ മഴയത്ത് നിർത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. മുഴുവൻ ഫുൾ ടിക്കറ്റും കയറിയ ശേഷം വിദ്യാർത്ഥികൾ കയറിയാൽ മതിയെന്ന നിലപാടാണ് സ്വകാര്യ ബസുകൾ സ്വീകരിച്ചു വന്നിരുന്നത്. തുടർന്ന് പേടി കൊണ്ട് വിദ്യാർത്ഥികൾ മഴ നനഞ്ഞ് ബസിൽ കയറാൻ വേണ്ടി കുട്ടികൾ നിൽക്കുകയായിരുന്നു.
വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് സ്വകാര്യ ബസുകൾക്ക് നേരെ ഉയർന്നത്. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്ത് വന്നിരുന്നു. സ്വകാര്യ ബസിൽ കൊടികുത്തി മുന്നറിയിപ്പ് നൽകുകയായിരുന്നു പ്രവർത്തകർ. ഈ പ്രതിഷേധവും സൈബറിടത്ത് നിറഞ്ഞിരുന്നു. ഇപ്പോൾ, പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കണമെന്ന ഭീഷണി സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
പ്രമുഖ മാധ്യമമാണ് സന്ദേശം പുറത്തു വിട്ടത്. സ്വകാര്യ ബസ് ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലണ് ജീവനക്കാർ ഭീഷണി മുഴക്കുന്ന സന്ദേശം എത്തിയത്. സ്വകാര്യ ബസുകൾക്കെതിരെ പ്രതികരിക്കാൻ എല്ലാവർക്കും താൽപര്യമാണെന്നും കെഎസ്ആർടിസി ബസ് ജീവനക്കാരൻ അച്ഛനേയും മകളേയും അപമാനിച്ചിട്ടും അതിനെതിരെ പ്രതികരിക്കാൻ ആരും വന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്.
ഇതുംചൂണ്ടിക്കാണിച്ചാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കൂടാതെ പേരാമ്പ്രയിൽ അമിതവേഗതയിലെത്തി ഓവർടേക്ക് ചെയ്ത് കെഎസ്ആർടിസി ബസിന്റെ കുറകെയിട്ട സ്വകാര്യ ബസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ച് കെഎസ്ആർടിസിയെ കടത്തി വിടുകയും സ്വകാര്യ ബസിനെ തടഞ്ഞ് വെയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം സ്വകാര്യ ബസ് ജീവനക്കാരെ ചൊടിപ്പിച്ചതായാണ് വിവരം.
Discussion about this post