പേരാമ്പ്ര: കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനായി മത്സരയോട്ടം നടത്തുകയും റോഡിന് നടുവില്‍ കുറുകെയിട്ട് മറ്റ് വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുകയും ചെയ്ത സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു. പേരാമ്പ്ര മാര്‍ക്കറ്റ് സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിച്ച ‘നഷ്‌വ’ എന്ന സ്വകാര്യ ബസിനെയാണ് നാട്ടുകാര്‍ തടഞ്ഞത്.
also read- സ്‌കൂള്‍-കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആക്കണം; സര്‍ക്കാരിനോട് നടി രഞ്ജിനി
പാലക്കാടുണ്ടായ അപകടത്തിന്റെ ഭീതി മാറും മുന്‍പെയാണ് ഇന്നലെ രാത്രി ഈ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലുണ്ടായത്. രാത്രി 8.30ഓടെയാണ് കെഎസ്ആര്‍ടിസി ബസിനെ പിന്നിലാക്കാന്‍ വേണ്ടി അപകടകരമാം വിധം ക്രോസ് ഇട്ട് സ്വകാര്യ ബസ് നിര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ആര്‍ടിസി ബസ് കടത്തിവിട്ട് കുറച്ച് സമയം ബസ് തടഞ്ഞു വെച്ചാണ് സ്വകാര്യ ബസിനെ പോകാന്‍ അനുവദിച്ചത്.
കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്നും വിദ്യാര്‍ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലെത്തി കെഎസ്ആര്‍ടിസി ബസില്‍ പാഞ്ഞുകയറിയത്. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് ഉണ്ടായ അപകടത്തില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഒമ്പതുപേര്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കോഴിക്കോട് മറ്റൊരു സ്വകാര്യ ബസ് അമിതവേഗത്തില്‍ എത്തിയത്.