മുളന്തുരുത്തി: 13 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നുമകന്റെ വിയോഗം താങ്ങാനാവാതെ തുരുത്തിക്കര ചാലിമല പോട്ടയിൽ മേരിയും തോമസും. ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദമ്പതികളുടെ ഏകപ്രതീക്ഷയായിരുന്ന ക്രിസ് വിന്റർ ബോൺ തോമസ് അപ്രതീക്ഷിതമായി വിടപറഞ്ഞത്.
വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവം: സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പിഴയീടാക്കി
നിരന്തര പ്രാർഥനകൾക്കും ചികിത്സകൾക്കുമൊടുവിലാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട കുട്ടുവായി ക്രിസ് ലോകത്തിലേയ്ക്ക് എത്തിയത്. ഹൃദയങ്ങളിൽ കുളിരുപകർന്ന് പിറവിയെടുത്ത കുഞ്ഞായതുകൊണ്ട് തന്നെ അവർ ക്രിസ് വിന്റർ ബോൺ തോമസ് എന്നു പേരിട്ടു. സാധാരണക്കാരായിരുന്നിട്ടും കുട്ടുവിന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊടുത്ത് തന്നെയാണ് ക്രിസിനെ വളർത്തിയത്.
പത്താം ക്ലാസിലെത്തിയ കുട്ടു വിനോദയാത്രയ്ക്കു പോകണമെന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ സമ്മതം മൂളുകയായിരുന്നു. ഊട്ടിയിലേക്കു പോകുന്നതിനായി പുത്തനുടുപ്പും സ്വെറ്ററുമൊക്കെ തയ്യാറാക്കി ബുധനാഴ്ച രാവിലെ തന്നെ ക്രിസിനൊപ്പം മാതാപിതാക്കളും സ്‌കൂളിലെത്തിയാണ് യാത്രയാക്കിയത്. എന്നാൽ മൂന്നു ദിവസത്തെ യാത്ര പോലും ഇവരെ സങ്കടപ്പെടുത്തിയിരുന്നു.
വൈകി വന്ന ടൂറിസ്റ്റ് ബസിൽ ക്രിസും കൂട്ടുകാരും യാത്രയായതോടെ അവൻ തിരിച്ചുവരുന്ന കാത്തിരിപ്പ് ദുരന്തത്തിൽ അവസാനിച്ചതിന്റെ പകപ്പിലാണ് കുടുംബം. ഇപ്പോഴും മകന്റെ വേർപാടെന്ന സത്യം മനസ്സുകൊണ്ട് അംഗീകരിക്കാനാകാതെ അവസ്ഥയിലൂടെയാണ് മേരിയും തോമസും കടന്നുപോകുന്നത്.