പാലക്കാട്: സ്‌കൂളില്‍ നിന്നും ടൂറ് പോയ ബസ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി ഒമ്പത് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സംവിധാനങ്ങളുടെ അനാസ്ഥയും അപര്യാപ്തതയും ചര്‍ച്ചയാവുകയാണ്. ഈ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടി ബസുകളിലാക്കണമെന്ന നിര്‍ദേശവുമായി നടി രഞ്ജിനി രംഗത്തെത്തിയിരിക്കുകയാണ്.
സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം. ഇത് കൂടുതല്‍ അപകടങ്ങളെ കുറയ്ക്കുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് ഒരു വരുമാന മാര്‍ഗം കൂടി സൃഷ്ടിക്കുകയും ചെയ്യുമെന്ന് രഞ്ജിനി പറഞ്ഞു.
ഇതോടൊപ്പം, 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെടിഡിസിയുടെ ബസ് പദ്ധതി പിന്നീട് മുടങ്ങിയതെന്താണെന്നും രഞ്ജിനി ചോദിക്കുന്നു. പാലക്കാട് 5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരളം അതീവ ദുഖത്തിലാണെന്നും രഞ്ജിനു ഫേസ്ബുക്കില്‍ കുറിച്ചു.
മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായിരിക്കെ എങ്ങനെയാണ് സ്വകാര്യ ബസുകള്‍ നിരോധിതമായ ഫ്ലാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നതെന്ന് രഞ്ജിനി ചോദ്യം ചെയ്യുന്നു.
സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണമെന്നാണ് താന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നതെന്നും, ഇത് അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആര്‍ടിസി ബസിന് അധിക വരുമാനം ഉണ്ടാക്കാന്‍ സഹായകരമാകുമെന്നും രഞ്ജിനി പറയുന്നു.
എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് നാല് ദിവസത്തെ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ വെച്ച് കൊട്ടാരക്കരയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു.
അപകടത്തില്‍ അഞ്ചുവിദ്യാര്‍ഥികളും ഒരു അധ്യാപകനും മരണപ്പെട്ടു. കൂടാതെ കെഎസ്ആര്‍ടിസി ബസിലെ യാത്രികരായ മൂന്ന് പേരും മരിച്ചു. 60ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.