കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട ആഭരണം ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതി മറന്നിരിക്കവെ അപ്രതീക്ഷിതമായി കൈവന്ന ഞെട്ടലിലാണ് ഗോപീഷ്. അഞ്ച് വര്‍ഷം മുന്‍പു നഷ്ടപ്പെട്ട സ്വര്‍ണാഭരണം സുഹൃത്തിന്റെ കാറിന്റെ ഹാന്‍ഡ് ബ്രേക്കില്‍ നിന്നാണ് തിരികെ ലഭിച്ചത്.
കവണാറ്റിന്‍കര കായലില്‍ ഗോപീഷിന്റെ 2 പവന് വരുന്ന കൈച്ചെയിനാണ് സുഹൃത്ത് പ്രവീണിന്റെ കാറില്‍ നിന്നും തിരിച്ചു കിട്ടിയത്. വിമുക്തഭടന് കായലില്‍ പറമ്പില്‍ പ്രവീണ്‍കുമാറിന്റെ കാറില്‍ മുന്‍പ് ഗോപീഷ് അപകടത്തില്‍പെട്ട ഒരാളെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്. കാറിനകത്തും പോയ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും അന്ന് ഈ ആഭരണം കിട്ടിയില്ല.
ഇക്കാര്യെ എല്ലാവരും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മറക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രവീണ്‍കുമാര്‍ കാര്‍ കോട്ടയത്തെ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് നല്‍കിയിരുന്നു. ജോലിക്കിടെ ഹാന്‍ഡ് ബ്രേക്കിനടിയില്നിന്ന് വര്‍ക്ക്ഷോപ് ജീവനക്കാരന് തിരുവാര്‍പ്പ് സ്വദേശി വിനീതിനാണ് ആഭരണം ലഭിച്ചത്.
ഇക്കാര്യം പ്രവീണിനെ അറിയച്ചപ്പോള്‍ പ്രവീണിന് സുഹൃത്ത് ഗോപീഷിന്റെ കൈച്ചെയിന്‍ നഷ്ടപ്പെട്ട കാര്യം ഓര്‍മവന്നു. ഗോപീഷ് വിദേശത്തായതിനാല്‍ അച്ഛന് എപി ഗോപി എത്തി ആഭരണം ഏറ്റുവാങ്ങി.
Discussion about this post