കൊച്ചി: സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന പരാതിയുമായി യുവനടി അന്ന രേഷ്മ രാജൻ. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയതായിരുന്നു നടി. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ ഷട്ടർ താഴ്ത്തി പൂട്ടിയിടുകയും കൈയ്യിൽ പിടിച്ചുവലിക്കുകയായിരുന്നുവെന്നും അന്ന രാജൻ പറയുന്നു.
എന്നോടു കയർത്ത പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിന്റെ പേരിൽ ഗുണ്ടായിസം കാണിക്കുകയായിരുന്നു. നടിയാണെന്നു പറയാതെ സാധാരണ പെൺകുട്ടി എന്ന നിലയിലാണ് ഷോറൂമിൽ പോയത്. കൈയ്യിൽ പിടിച്ചു വലിച്ചപ്പോൾ നഖം തട്ടി മുറിവേറ്റു.
ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവര്‍ സ്ഥലത്തെത്തി. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല. ആക്രമിച്ച പെണ്‍കുട്ടി മാപ്പു പറഞ്ഞു” നടി സംഭവത്തെ കുറിച്ച് നടി പറയുന്നു. 25 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചതായും കൂട്ടിച്ചേര്‍ത്തു.