കോട്ടയം: മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പോലീസുകാരൻ ബലാത്സംഗ കേസിലും പ്രതിയെന്ന് റിപ്പോർട്ട്. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഷിഹാബ് ആണ് കഴിഞ്ഞ ദിവസം മാമ്പഴം മോഷ്ടിച്ച കേസിൽ പ്രതിയായത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ പിന്നാമ്പുറ കഥകളും പുറത്ത് വരുന്നത്. 2019-ൽ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ ഇയാൾ ഈ കേസിൽ വിചാരണ നേരിട്ടുവരികയാണ്.
മുഖം മൂടിയ മറുക് വേദന സമ്മാനിക്കുമ്പോഴും ചിരി കൊണ്ടു നേരിട്ടു; ഒടുവിൽ മരണത്തിന് കീഴടങ്ങി പ്രഭുലാൽ
പീഡന കേസിലെ അതിജീവിതയെ ആണ് പോലീസുകാരൻ ഉപദ്രവിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞദിവസമാണ് കാഞ്ഞിരപ്പള്ളിയിൽ കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം ഷിഹാബ് മോഷ്ടിച്ചത്. പിന്നാലെ പോലീസ് കേസെടുത്തിരുന്നു. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരൻ മോഷ്ടിച്ചത്.
കടയുടെ സമീപം സ്കൂട്ടർ നിർത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഈ കേസിൽ ഷിഹാബിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവന്നത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവിലാണ് ഇയാൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്.