5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീട് കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്ത തരാമോ? ഞങ്ങളോടിക്കാം വണ്ടി; ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്കായി പോരാട്ടം

തിരുവനന്തപുരം: 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം വന്നതോടെ കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലാണ്. കൂടാതെ യാത്രക്കാരോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവങ്ങളും കെഎസ്ആര്‍ടിസിയുടെ പ്രതിഛായ തകര്‍ത്തിരിക്കുകയാണ്. ഇതിനിടെയിതാ കെഎസ്ആര്‍ടിസിക്ക് ലാഭമുണ്ടാക്കി തരാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

കെഎസ്ആര്‍ടിസി എംഡിക്ക് എന്ന പേരിലാണ് സ്വകാര്യ ബസ് ഡ്രൈവറുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട കെഎസ്ആര്‍ടിസി എംഡി, 800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്തയും തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. ‘ എന്നാണ് കുറിപ്പില്‍ പറയുന്നത്.

കൂടാതെ, തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ് ഡ്രൈവര്‍ എന്ന് പറഞ്ഞ് കുറിപ്പ് അവസാനിക്കുന്നു.

നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ്ടാഗോടെയാണ് പലരും ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജോലി സമയം 12 മണിക്കൂര്‍ ആക്കിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയാവുകയാണ്. ഒരു വിഭാഗം ജിവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ തന്നെ അത് പിന്‍വലിച്ചു.

ALSO READ- തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

Exit mobile version