കൊച്ചി: കോഴിക്കോട് യുവ നടിമാര്‍ക്ക് നേരെ അതിക്രമം നടന്ന സംഭവത്തില്‍ മോശം പരാമര്‍ശവുമായി സോഷ്യല്‍ മീഡിയ റിവ്യൂകളിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കി. സ്ത്രീകള്‍ സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിച്ചാല്‍ അത് പുരുഷന്മാരില്‍ വികാരമുണ്ടാക്കുമെന്നാണ് സന്തോഷിന്റെ പരാമര്‍ശം.
പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ലൈംഗികത കൂടുതലാണെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് ഏത് വസ്ത്രവുമിടാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
‘സ്ത്രീകള്‍ക്ക് ഏത് വസ്ത്രവും ഇടാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് ശരിയല്ല. പല പഠനങ്ങളും സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക് ലൈംഗികത ഉള്ളതായി തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ ആണുങ്ങളെ അങ്ങനെ ടെംപ്ട് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ ലുലു മാളിലും മറ്റുമൊക്കെ പെണ്ണുങ്ങള്‍ സ്ലീവ് ലെസ് ഇട്ടു നടക്കുകയാണ്. ഇത് കാണുമ്പോള്‍ ആണുങ്ങള്‍ക്ക് വികാരം വരും’, സന്തോഷ് വര്‍ക്കി പറഞ്ഞു.
ഇയാളുടെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇയാള്‍ നടത്തുന്നത് റേപ്പിസ്റ്റുകളുടെ വാദമാണ് എന്ന് പലരും കുറിച്ചു. ഇത്തരമൊരു പരാമര്‍ശം നടത്തിയ ഇയാള്‍ നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ പോലെ തന്നെ കുറ്റവാളിയാണെന്നും പലരും അഭിപ്രായപ്പെട്ടു.
ആറാട്ട് എന്ന സിനിമയുടെ റിലീസ് സമയത്ത് ഓണ്‍ലൈന്‍ മാധ്യമത്തിന് റിവ്യൂ നല്കിയതിലൂടെയാണ് സന്തോഷ് വര്‍ക്കി ശ്രദ്ധേയനാകുന്നത്. നടി നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇയാള്‍ പറഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്നെ പല തവണ ശല്യപ്പെടുത്തിയിരുന്നതായും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതായും നിത്യ മേനോന്‍ വ്യക്തമാക്കിയിരു