ദുബായ്: ദുബായില്‍ അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്കാരമെന്ന് മകള്‍ മഞ്ജു രാമചന്ദ്രന് അറിയിച്ചു.
ദുബായ് ജബല്‍ അലി ശ്മശാനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം നാലിന് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുന്‍പ് ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. യുഎഇസമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രന്, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്, പേരക്കുട്ടികളായ ചാന്ദിനി, അര്ജുന് എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകന് ശ്രീകാന്ത് യുഎസിലാണ്.
Discussion about this post