BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സഖാവിന് വിട! കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

Anu by Anu
October 1, 2022
in Kerala News, Trending
0
സഖാവിന് വിട! കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
51
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.

READ ALSO

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല, അന്വേഷണ റിപ്പോര്‍ട്ട്

February 16, 2026
3
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

February 16, 2026
7

അര്‍ബുദ ബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്.

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോ്പ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവര്‍ത്തനം, പാര്‍ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേരുന്നു.

2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു. തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി.

1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 198082ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.199095ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17þþാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19þþാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006þþ11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ അത്യുജ്വല പ്രവര്‍ത്തനം കാഴ്ചവച്ചു. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ ണ്ടുപോകുന്നതിലും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നതിലും കരുത്ത് പ്രകടിപ്പിച്ചു.

Tags: CPM state secretary Kodiyeri Balakrishnankodiyeri balakrishnan

Related Posts

കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്
Kerala News

കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്

October 1, 2024
15
പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്, കണ്ണൂരില്‍ മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍
Kerala News

പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്, കണ്ണൂരില്‍ മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍

October 1, 2023
6
‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’: കോടിയേരി ബാലകൃഷ്ണന് വീട്ടില്‍ സ്മാരകമൊരുക്കി ഭാര്യ വിനോദിനി
Kerala News

‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’: കോടിയേരി ബാലകൃഷ്ണന് വീട്ടില്‍ സ്മാരകമൊരുക്കി ഭാര്യ വിനോദിനി

September 29, 2023
199
കോടിയേരിയുടെ പുഞ്ചിരി തൂകുന്ന മുഖം ഇനിയും ജീവിക്കും പ്രിയതമയുടെ കൈയ്യില്‍: സഖാവിന്റെ മുഖം പച്ചകുത്തി വിനോദിനി
Kerala News

കോടിയേരിയുടെ പുഞ്ചിരി തൂകുന്ന മുഖം ഇനിയും ജീവിക്കും പ്രിയതമയുടെ കൈയ്യില്‍: സഖാവിന്റെ മുഖം പച്ചകുത്തി വിനോദിനി

March 27, 2023
10
അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ  ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി
Kerala News

അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി

March 27, 2023
50
AN Shamseer | Bignewslive
Kerala News

‘വേണ്ടാത്ത പണിക്ക് ഒന്നും നിൽക്കണ്ട’ സിനിമയിൽ അവസരം വന്നപ്പോൾ അന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്; ഓർമകളുമായി സ്പീക്കർ ഷംസീർ

January 13, 2023
11
Load More
Next Post
‘പ്രിയപ്പെട്ട സഖാവും സഹോദരനും’: രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം; കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

'പ്രിയപ്പെട്ട സഖാവും സഹോദരനും': രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം; കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

വിയോഗമറിഞ്ഞ ഉടനെ അപ്പോളോ ആശുപത്രിയിലെത്തി, കോടിയേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് എംകെ സ്റ്റാലിന്‍

വിയോഗമറിഞ്ഞ ഉടനെ അപ്പോളോ ആശുപത്രിയിലെത്തി, കോടിയേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് എംകെ സ്റ്റാലിന്‍

‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്’…!’അനുശോചനം അറിയിക്കണം എന്ന് പറഞ്ഞു’; കോടിയേരിയുടെ വിയോഗമറിഞ്ഞ വിഎസ്

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്'...!'അനുശോചനം അറിയിക്കണം എന്ന് പറഞ്ഞു'; കോടിയേരിയുടെ വിയോഗമറിഞ്ഞ വിഎസ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

16 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

23 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

22 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version