ഗള്‍ഫിലേക്ക് കൊണ്ടു പോയ മകന്‍ ആത്മഹത്യ ചെയ്തു; മനംനൊന്ത് മകളും;ശശിധരന്റെ 29 വര്‍ഷത്തെ പക കത്തിയാളി; നഷ്ടമായത് പ്രഭാകരന്റെ ജീവന്‍; ഭാര്യ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ വീട്ടില്‍ കയറി തലയ്ക്കടിച്ച് ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രതി ശശിധരന്‍ നായരുടെ പക. പ്രതി പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ക്ക് മൂന്ന് പതിറ്റാണ്ടോളമായി ഈ കുടുംബത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് പോലീസ്. മുന്‍പ് അയല്‍ക്കാരായിരുന്നു പ്രഭാകരന്‍ നായരും ശശിധരന്‍ നായരും. അന്ന് 29 വര്‍ഷം മുന്‍പ് ശശിധരന്റെ മകനെ പ്രഭാകരന്‍ ഗള്‍ഫില്‍ ജോലിയ്ക്കായി കൊണ്ടുപോയിരുന്നു.

അധികം വൈകാതെ ജോലിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്തു. ഇതിനെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കായി. പിന്നീട് സഹോദരന്‍ മരിച്ച വിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ ശശിധരന്‍ നായര്‍ക്ക് പ്രഭാകരന്‍ നായരോട് കടുത്ത വൈരാഗ്യമായി.

ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്നം വഷളായതോടെ പ്രഭാകരന്‍ നായര്‍ മടവൂരിലേക്ക് താമസം മാറ്റുകയായിരുന്നു. ഇന്നലെ ശശിധരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രഭാകരന്‍ നായരെ കോടതി വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു.

also read- കേസ് ഒപ്പിക്കാന്‍ ഒരു ബലാത്സംഗമായാലോ? കാലം മാറിയിട്ടും സ്ത്രീവിരുദ്ധത കോമഡിയാക്കി സുരേഷ് ഗോപിയുടെ മേ ഹൂം മൂസ; വിമര്‍ശനം

ഇതോടെ പ്രതികാരം ഇരട്ടിച്ച ശശിധരന്‍ നായര്‍ പ്രഭാകരന്റെ വീട്ടിലെത്തിയാണ് ക്രൂരകൃത്യം നടത്തിയത്. തലയ്ക്കടിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും നടത്തിയ ആക്രമണത്തില്‍ പ്രഭാകരന്‍ നായര്‍ മരിച്ചു. ഭാര്യ വിമലകുമാരി ഗുരുതര പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കുടുംബത്തെ ആക്രമിക്കുന്നതിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

Exit mobile version