കാലില്‍ ചുറ്റി വിഷ പാമ്പ് കുടഞ്ഞു കളഞ്ഞപ്പോള് ബൈക്കിനകത്ത് കയറി; ബൈക്ക് അഴിച്ചുള്ള പരിശോധനയില്‍ പുറത്തേക്കും; മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം!

ചിറ്റിലഞ്ചേരി: ബൈക്ക് യാത്രികന്റെ കാലില്‍ ചുറ്റി ബൈക്കിനകത്ത് കയറിയ വിഷ പാമ്പിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്ത് ചാടിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പള്ളിക്ക് സമീപമാണ് സംഭവം. പാതയരികില്‍ ബൈക്ക് നിര്‍ത്തി അതിലിരുന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് പ്രദേശവാസിയായ കലാധരന്റെ ബൈക്കില്‍ പാമ്പ് കയറിയത്. പിന്നീട് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി പാമ്പിനെ ബൈക്കിനുള്ളില്‍നിന്നു പുറത്തുചാടിച്ചു.

ഇന്നലെ രാവിലെ 8നാണ് സംഭവം. കലാധരന്‍ ബൈക്കിലിരുന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്ന വിഷപ്പാമ്പ് കലാധരന്റെ കാലില്‍ കയറുകയായിരുന്നു. കലാധരന്‍ കാല്‍ കുടഞ്ഞതോടെ പാമ്പ് ബൈക്കിനുള്ളിലേക്കു കയറി. ഇതോടെ ഭയന്ന ഇവര്‍ ബൈക്കിന്റെ സീറ്റും മറ്റും അഴിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല.

also read- കാണാതായ യുവാവിനെ കണ്ടെത്താന്‍ സുഹൃത്തിന്റെ വീടിന്റെ തറ പൊളിച്ചു; തെളിഞ്ഞത് ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ചങ്ങനാശേരിയില്‍ ഞെട്ടല്‍

പിന്നീട് മെക്കാനിക്കിനെ വിളിച്ച് ബൈക്കിന്റെ ബാക്കിഭാഗങ്ങളും അഴിച്ചെടുക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്കും വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്കും ആശ്വാസമായത്. കെട്ടുവരിയന്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് കാലില്‍ കയറിയതെന്ന് ഇവര്‍ പറഞ്ഞു.

Exit mobile version