കൊച്ചി: ശ്രീനാഥ് ഭാസി അപമാനിച്ചെന്ന പരാതി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക പിന്‍വലിക്കുന്നു. നടനെതിരായ പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി പരാതിക്കാരി ഹൈക്കോടതിയില്‍ ഒപ്പിട്ട് നല്‍കി. തെറ്റ് ഏറ്റുപറഞ്ഞ് ശ്രീനാഥ് ഭാസി പലവട്ടം മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് പരാതിക്കാരി പ്രതികരിച്ചു.
കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് അഭിമുഖത്തിനിടെ അവഹേളിക്കുകയും തെറി വിളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക പോലീസ് കേസ് നല്‍കിയത്. പരാതിയില്‍ പോലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുകയും ലഹരിപരിശോധനയ്ക്കായി ശരീര സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരി പിന്‍വാങ്ങിയതോടെ ലഹരി പരിശോധന നിര്‍ത്തിവെക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ALSO READ- സഹപാഠിയായ യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ല; കിടപ്പുരോഗിയായ അച്ഛനേയും സഹോദരനേയും വീട് കയറി ആക്രമിച്ച് യുവാക്കള്‍; അറസ്റ്റ്
ഇതിനിടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ അനിശ്ചിതകാലത്തേക്ക് സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. നല്‍കിയ പരാതി പിന്‍വലിച്ചാലും ശ്രീനാഥ് ഭാസിക്കെതിരെ സിനിമയില്‍ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് സിനിമ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post