പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും ശക്തമാവുകയാണ്. ഇതിനിടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വലിയ രീതിയിലുള്ള ആക്രമങ്ങളാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്. ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 32 കെഎസ്ആര്‍ടിസി ബസുകളാണ് ഇത് വരെ അക്രമിക്കപ്പെട്ടത്.
ഇന്നലെയും ബസുകള്‍ക്ക് നേരെ ആക്രമണ ശ്രമം നടന്നിരുന്നു.ഇന്ന് രാവിലെ നിരത്തിലിറങ്ങാന്‍ ശ്രമിച്ച ബസുകള്‍ക്കാണ് വലിയ രീതിയില്‍ അക്രമണം ഉണ്ടായത്.32 കെഎസ്ആര്‍ടിസി ബസുകളാണ് ഇന്ന് തകര്‍ക്കപ്പെട്ടത് ശബരിമല വിഷയത്തില്‍ ബസുകള്‍ എന്ത് പിഴച്ചെന്നും പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രമേ ഇനി ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post