കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളേയും നിരോധിച്ചതിന് പിന്നാലെ സംതൃപ്തി രേഖപ്പെടുത്തി പിഎഫ്‌ഐ കൊലപ്പെടുത്തിയവരുടെ ബന്ധുക്കള്‍. പോപ്പുലര് ഫ്രണ്ടിന നെിരോധിച്ചതിന് പിന്തുണച്ച് കൊല്ലപ്പെട്ട നന്ദുവിന്റെ അമ്മയും അഭിമന്യുവിന്റെ സഹോദരനും രംഗത്തെത്തി.
പോപ്പുലര്‍ ഫ്രണ്ട് കൈവെട്ടിയ സംഭവത്തില്‍ ഇരയായ പ്രഫസര്‍ ടിജെ ജോസഫ് നിരോധനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നാണ് പ്രതികരിച്ചത്. താന്‍ ഇരയാണെന്നും നിരോധനത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയട്ടെയെന്നുമായിരുന്നു ടിജെ ജോസഫിന്റെ പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ട് നിരോധന ഉത്തരവില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതും വിദ്യാര്‍ത്ഥികളായ അഭിമന്യു, നന്ദു, പാലക്കാട്ടെ സഞ്ജിത്ത് കൊലപാതകങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.
പിഎഫ്‌ഐ നിരോധനത്തില്‍ സന്തോഷമെന്നായിരുന്നു വയലാറില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ അമ്മ രാജേശ്വരി പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സംഘടന തന്നെയെന്ന് അഭിമന്യുവിന്റെ സഹോദരന്‍ എം പരിജിത്ത് പ്രതികരിച്ചു.
അതേസമയം, നിരോധനം ഒരുവര്‍ഷം മുന്‍പ് വന്നിരുന്നെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടുമായിരുന്നില്ലെന്ന് പാലക്കാട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ അമ്മ സുനിത പറയുന്നു.