മംഗളൂരു: മലയാളിയായ എംഎസ്ഡബ്ല്യു വിദ്യാർഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ. ചെറുവത്തൂർ തിമിരി ചള്ളുവക്കോട് ദേവി നിവാസിൽ കെ.വി. അമൃതയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു.ആണ് ബൽമട്ട റോഡിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിൽ ഞായറാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.
അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ് മരിച്ച അമൃത. ഭർത്താവ് സുബിൻ ദുബായിയിൽ ജോലി ചെയ്യുകയാണ്. ശ്രീദേവി കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാർഥിനിയാണ്. സഹപാഠികൾക്കൊപ്പം മംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു അമൃത.
തിങ്കളാഴ്ച അവസാന വർഷത്തെ ഒരു പരീക്ഷ മാത്രം നടക്കാൻ ബാക്കി നിൽക്കെയാണ് അമൃതയുടെ അപ്രതീക്ഷിത വിയോഗം. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. സഹോദരി: അശ്വതി.
Discussion about this post