കൊച്ചി: എറണാകുളം വൈപ്പിന്‍ ചെറായിയില്‍ ദമ്പതികളെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മകള്‍ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചിരുന്നു. ഇതേ ചൊല്ലി ഇവര്‍ വലിയ മനോ വിഷമത്തിലായിരുന്നു എന്നും ഇതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post