കോഴിക്കോട്: ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക്
പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. പരാതിക്കാരിയായ അവതാരക ഒരുവര്‍ഷം മുന്‍പ് താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും സ്‌നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിക്കുകയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
തന്നെ അവര്‍ രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ട്. രണ്ട് തവണയും അവതാരകയോട് തനിക്ക് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു ഹരീഷ് പേരടി പറയുന്നു.
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.
പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കൊച്ചി മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഹാജരാവുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍(PC 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (IPC – 354 A), പൊതുസ്ഥലത്ത് അസഭ്യം പറയുക ( IPC 294-A) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
Discussion about this post