യൂസഫലിയുടെ യാത്രകള്‍ ഇനി മെയ്ബ ജിഎല്‍എസ് 600 ല്‍

മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി വ്യവസായി എംഎ യൂസഫലി. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആന്‍ഡ് ആര്‍ഡി രഞ്ജിത്ത് രാധാകൃഷ്ണനാണ് യൂസഫലിക്ക് വേണ്ടി വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. ബ്രിഡ്ജ്വേ മോട്ടോഴ്‌സില്‍ നിന്നാണ് പുതിയ എസ്‌യുവി സ്വന്തമാക്കിയത്.

ബെന്‍സിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് ജിഎല്‍എസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎല്‍എസ് 600.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ജിഎല്‍എസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിര്‍മിച്ച വാഹനമാണ് മയ്ബ ജിഎല്‍എസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎല്‍എസ്.

നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സാണുള്ളത്.

Exit mobile version