തിരുവനന്തപുരം: വിവാദത്തില്‍ മുങ്ങി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണം. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണ് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്ന് ആരോപിക്കുന്നത്.
ഇക്കാര്യം അന്വേഷിക്കണമെന്ന് സേവ് ബിജെപി ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടു. കൂടാതെ, സംസ്ഥാന നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് ജില്ലയിലെത്തുന്നതിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ സ്വന്തമായി വീട് നിര്‍മാണം നടത്തിയ നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
സംസ്ഥാന ഭാരലവാഹികളായ വിവി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം ഉയര്‍ന്നത്. ഇന്നലെ രാത്രിയാണ് പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ രാവിലെ തന്നെ നേതാക്കള്‍ ഇടപെട്ട് പോസ്റ്റര്‍ കീറി കളഞ്ഞു.
Discussion about this post