പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കിയുള്ള ചൂഷണമെന്നാണ് പരാതി.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറു വേദനയെത്തുടര്‍ന്ന് പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി.
ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പോലീസ് അന്വേഷണം തുടങ്ങി. പിന്നീടാണ് രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ് രഞ്ജിത്തെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു.
രഞ്ജിത്ത് യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനല്ലെന്നും പോക്സോ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.
Discussion about this post