എറണാകുളം മില്‍മ ഓഫീസില്‍ ജോലി വാഗാദാനം ചെയ്ത് തട്ടിപ്പ്; 10 ലക്ഷം രൂപ നഷ്ടമായ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി

എറണാകുളം സ്വദേശിയായ ബിനു ജോണ്‍ ഡാനിയേല്‍ എന്നയാള്‍ക്കും ഭാര്യക്കുമാണ് പണം നല്‍കിയതെന്ന് ദമ്പതികള്‍ പറയുന്നു.

കൊച്ചി: എറണാകുളത്ത് മില്‍മയുടെ ഓഫീസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. 10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് മലപ്പുറത്തെ ദമ്പതികളാണ് പോലീസിനെ സമീപിച്ചത്.

also read: ‘ശുചിത്വം പാലിക്കുന്നത് കടമയെന്നാണ് മോഡിയും ഗാന്ധിജിയും പറഞ്ഞത്’: സ്‌കൂളിലെ ശുചിമുറി വെറും കൈകൊണ്ട് വൃത്തിയാക്കി എംപി

എറണാകുളം സ്വദേശിയായ ബിനു ജോണ്‍ ഡാനിയേല്‍ എന്നയാള്‍ക്കും ഭാര്യക്കുമാണ് പണം നല്‍കിയതെന്ന് ദമ്പതികള്‍ പറയുന്നു. എറണാകുളം ഇടപ്പള്ളിയിലെ മില്‍മ ഓഫീസില്‍ അക്കൗണ്ട് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ഒരു ബന്ധുവാണ് ഇവരെ കോട്ടക്കല്‍ സ്വദേശികളായ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. ഘടുക്കളായിട്ടാണ് പണം നല്‍കിയത്. എഴുത്തു പരീക്ഷ നടന്നിരുന്നില്ല. എന്നാല്‍ അഭിമുഖം ഉണ്ടാകുമെന്ന് അറിയിച്ച് എറണാകുളം മില്‍മയുടെ ഓഫീസിന്റേതെന്ന തരത്തിലുള്ള കത്തുകള്‍ വാട്‌സ് ആപ്പ് മുഖേന ജോലി വാഗ്ദാനം നല്‍കിയ ആള്‍ ഇവര്‍ക്ക് അയച്ചിരുന്നു.

ALSO READ: മദ്യപിച്ചിരുന്നതായി സംശയം, അച്ഛനെയും കൂട്ടി സ്‌കൂളില്‍ വരണമെന്ന് ടീച്ചര്‍, നാടുവിട്ട് വിദ്യാര്‍ത്ഥി, കാണാതായിട്ട് 12 ദിവസം

പക്ഷെ വര്‍ഷമായിട്ടും ജോലി ലഭിക്കാതായതോടെ ദമ്പതികള്‍ പണം തിരിച്ച് ചോദിച്ചു. ഇതോടെ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഇവര്‍ പറയുന്നത്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. തങ്ങളുടെ അറിവിലുള്ള പത്ത് പേരെങ്കിലും സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ഇവരെല്ലാവരും പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.

Exit mobile version