തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്തിനെയാണ് അച്ഛന്‍ വെട്ടിയത്. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചാരുവിള വീട്ടില്‍ ബാലുവിനാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്.
സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
Read Also: വീണ്ടും മാതൃകയായി കൃഷ്ണ തേജ ഐഎഎസ്: ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയ്ക്ക് നല്‍കി
ജയകുമാറിന്റെ മകളും ബാലുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലാണ്. മൂന്നു വര്‍ഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന പരാതിയില്‍ ബാലുവിനെതിരെ പോക്‌സോ കേസെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജയിലില്‍ നിന്നുമിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പോലീസിനോട് പറഞ്ഞു.
വീടിനു പുറകില്‍ രണ്ടുപേരെയും കണ്ടതോടെ ജയകുമാര്‍ പ്രകോപിതനാവുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ ആക്രമിക്കുകയുമായിരുന്നു. തലക്കും മുതുകിനുമാണ് വെട്ടേറ്റത്.