ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി ചുമതല ഏറ്റെടുത്ത ശേഷം ആദ്യദിനം മുതല്‍ മാതൃകയായ കൃഷ്ണ തേജ ഐഎഎസ് വീണ്ടും മാതൃകയായിരിക്കുകയാണ്. ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നല്‍കിയിരിക്കുകയാണ് കൃഷ്ണ തേജ ഐഎഎസ്.
മാത്രമല്ല, മകന്റെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ് കലക്ടറുടെ നന്മ പ്രവൃത്തി. കളക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്. കളക്ടറുടെ മകന്റെ കയ്യില്‍ നിന്നാണ് സ്നേഹജാലകം പ്രസിഡന്റ് എന്‍പി സ്നേഹജന്‍ ചെക്ക് ഏറ്റുവാങ്ങി.
ഇന്നലെയായിരുന്നു കളക്ടറുടെ മകന്‍ റിഷിത് നന്ദയുടെ ജന്മദിനം. മകന്റെ ജന്മ ദിനത്തിലാണ് കലക്ടര്‍ മാതൃകയായത്. സ്നേഹജാലകം ഭാരവാഹികളും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ മാസം നടന്ന സ്നേഹജാലകത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ തന്നാല്‍ കഴിയുന്ന എല്ലാ പിന്‍തുണയും സ്നേഹജാലകം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.