അരുതേ ഞങ്ങളോട്, ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല; കണ്ണീരോടെ ആനവണ്ടി; സമരക്കാർ എറിഞ്ഞ് തകർത്തത് 70 ബസുകൾ, നഷ്ടം 50 ലക്ഷത്തിന് മേലെ

KSRTC Bus | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്ഡിപിഐ നടത്തിയ സമരത്തിൽ പരക്കെ ആക്രമണം. കെഎസ്ആർടിസിക്ക് സമരാനുകൂലികൾ വരുത്തിയ നഷ്ടം ഏകദേശം 50 ലക്ഷത്തിന് മേലെയാണ്. 70 ബസുകളാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞ് തകർത്തത്. കെഎസ്ആർടിസി ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ആനവണ്ടികളെ അക്രമിക്കരുതേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി.

തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകള്‍ക്കിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ‘മരിച്ച’ വയോധിക; അമ്പരപ്പ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആർടിസിയുടെ ഈ അഭ്യർത്ഥന. അരുതേ, ഞങ്ങളോട് എന്ന് അപേക്ഷിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട്, പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക, ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ലെന്ന് കെഎസ്ആർടിസി കുറിക്കുന്നു.

കെഎസ്ആർടിസി സർവ്വീസ് നടത്തിയ 2439 ബസുകളിൽ 70 ബസുകൾ കല്ലേറിൽ തകർന്നു. സൗത്ത് സോണിൽ 1288, സെൻട്രൽ സോണിൽ 781, നോർത്ത് സോണിൽ 370 എന്നിങ്ങനെയാണ് ബസുകൾ സർവ്വീസ് നടത്തിയത്. അതിൽ സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്.

കല്ലേറിൽ 11 പേർക്കും പരിക്ക് പറ്റി. സൗത്ത് സോണിൽ 3 ഡ്രൈവർ 2 കണ്ടക്ടർ, സെൻട്രൽ സോണിൽ 3 ഡ്രൈവർ, ഒരു യാത്രക്കാരി നോർത്ത് സോണിൽ 2 ഡ്രൈവർമാക്കുമാണ് പരിക്കേറ്റത്. നാശനഷ്ടം 50 ലക്ഷം രൂപയിൽ കൂടുമെന്നാണ് വിലയിരുത്തലെന്ന് കെഎസ്ആർടിസി മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

അരുതേ …
ഞങ്ങളോട് …

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക … നിങ്ങൾ തകർക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്…

മറ്റൊരു കുറിപ്പ് കൂടി;

ആരോട് പറയാൻ …!
ആര് കേൾക്കാൻ …
കെഎസ്ആർടിസി 2439 ബസുകൾ സർവ്വീസ് നടത്തി; 70 ബസുകൾ കല്ലേറിൽ തകർന്നു
23.09.2022 ന് കെഎസ്ആർടിസി സർവ്വീസ് നടത്തിയ 2439 ബസുകളിൽ 70 ബസുകൾ കല്ലേറിൽ തകർന്നു.
സൗത്ത് സോണിൽ 1288, സെൻട്രൽ സോണിൽ 781, നോർത്ത് സോണിൽ 370 എന്നിങ്ങനെയാണ് ബസുകൾ സർവ്വീസ് നടത്തിയത്.
അതിൽ സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്. കൈല്ലേറിൽ 11 പേർക്കും പരിക്ക് പറ്റി. സൗത്ത് സോണിൽ 3 ഡ്രൈവർ 2 കണ്ടക്ടർ, സെൻട്രൽ സോണിൽ 3 ഡ്രൈവർ, ഒരു യാത്രക്കാരി നോർത്ത് സോണിൽ 2 ഡ്രൈവർമാക്കുമാണ് പരിക്കേറ്റത്.
നാശനഷ്ടം 50 ലക്ഷം രൂപയിൽ കൂടുമെന്നാണ് വിലയിരുത്തൽ.
ബഹു : ഹൈക്കോടതിയുടെ ഉത്തരവിൻപ്രകാരം പൊതുഗതാഗതം തടസ്സപ്പെടാതിരിക്കുവാൻ ഈ സാഹചര്യത്തിലും സർവ്വീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സി പ്രതിജ്ഞാബദ്ധമാണ്.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്‌സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.

Exit mobile version