കല്‍പ്പറ്റ: ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളില്‍ തിരിച്ചെത്തി ക്ലാസ് മുറിയിലെത്തിയ കുട്ടികള്‍ ഞെട്ടിത്തരിച്ചു. ക്ലാസ് മുറിയില്‍ അജ്ഞാത മൃതദ്ദേഹം. കല്‍പ്പറ്റ എസ്‌കെഎംജെ യുപി സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
അടച്ചിട്ട ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.