കൊല്ലം: ചടയമംഗലത്തെ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചടയമംഗലം മണ്ണാംപറമ്പ് പ്ലാവിള വീട്ടില്‍ കിഷോറിന്റെ ഭാര്യയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ലക്ഷ്മിയുടെ മരണത്തിലാണ് ദുരൂഹത. ഭര്‍ത്താവായ കിഷോര്‍ വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് മൊഴി. ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം.
പിന്നീട് കുവൈറ്റിലേക്ക് പോയ കിഷോര്‍ കഴിഞ്ഞ ദിവസം രാവിലെ വിദേശത്ത് നിന്ന് എത്തിയപ്പോഴാണ് ഭാര്യ ലക്ഷ്മിയെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുയാണ് ഇയാള്‍. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നാണ് ലക്ഷ്മിയുടെ വീട്ടുകാര്‍ പറയുന്നത്. ലക്ഷ്മിയും കിഷോറും വിവാഹിതരായ ശേഷം ഒരുമാസം മാത്രമാണ് ഒന്നിച്ച് താമസിച്ചത്. പിന്നീട് കിഷോര്‍ വിദേശത്തേക്ക് പോവുകയായിരുന്നു. ഈ ഒരു വര്‍ഷത്തിനിടെ ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല.
also read- സദ്ഗുരു നിര്‍ദേശിച്ചു; രണ്ടാം വിവാഹത്തിന് സമ്മതം മൂളി നടി സാമന്ത
കിഷോറിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണവും പണവും മുഴുവന്‍ നല്‍കിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു. കിരണിന്റെ വീട്ടില്‍ ലക്ഷഅമിക്ക് ഒപ്പം അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം പഴകുളത്തെ വീട്ടില്‍ സംസ്കരിച്ചു. കുടുംബത്തിന്റെ പരാതിയില്‍ ചടയമംഗലം പോലീസ് അന്വേഷണം നടത്തുകയാണ്.
Discussion about this post