ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കാൻ കയറിയ യുവാവിന് തക്കാളിക്കറിയിൽ നിന്ന് കിട്ടിയത് ചത്ത അട്ട; പരാതിപ്പെട്ടപ്പോൾ മോശം പ്രതികരണം! കാന്റീൻ പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷണത്തിൽ ചത്ത അട്ടയുടെ അവശിഷ്ടം ലഭിച്ചുവെന്ന പരാതിയെ തുടർന്ന് പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സെന്ററിന്റെ കാന്റീൻ അടച്ചുപൂട്ടി. പള്ളിത്തുറ സ്വദേശി ഉദയകുമാർ ആണ് പരാതിയുമായി രംഗത്ത് വന്നത്.

അത്ഭുത ശിശു! നാല് നിലയുള്ള കെട്ടിടം തകര്‍ന്നുവീണു: 24 മണിക്കൂറിന് ശേഷവും പോറലുപോലുമേല്‍ക്കാതെ പിഞ്ചുകുഞ്ഞ്

ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഉദയകുമാറിന് ഭക്ഷണത്തിൽ നിന്ന് ചത്ത അട്ടയുടെ അംശം കിട്ടിയത്. തുടർന്ന് വിവരം ഹോട്ടൽ ജീവനക്കാരോട് വിവരം പറഞ്ഞുവെങ്കിലും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് ഉദയകുമാർ ആരോപിച്ചു.

canteen closed | Bignewslive

തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും നഗരസഭയ്ക്കും പരാതി നൽകുകയായിരുന്നു. പിന്നാലെ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കുകയും കാന്റീൻ അടച്ചുപൂട്ടുകയുമായിരുന്നു.

Exit mobile version