കുട്ടികളെ കയറ്റാതെയും അപകടകരമായും പാഞ്ഞ സ്വകാര്യ ബസിനെ നടുറോഡിലിട്ട് തടഞ്ഞ് പ്രിൻസിപ്പാൾ; ‘രാജപ്രഭ”യുടെ പ്രഭ അവസാനിപ്പിച്ച് സക്കീർ

മലപ്പുറം: സ്‌കൂളിന് മുന്നിലൂടെ അമിത വേഗതയിൽ പാഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളെ കയറ്റാതെയും പാഞ്ഞ രാജപ്രഭ എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ പ്രഭ അവസാനിപ്പിച്ച് സ്‌കൂൾ പ്രിൻസിപ്പാൾ. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. സക്കീർ എന്ന സൈനുദ്ധീനാണ് നടുറോഡിൽ ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർക്ക് പണി കൊടുത്തത്.

എകെജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സക്കീർ പ്രിൻസിപ്പൽമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡൻ് കൂടിയാണ്. വീഡിയോ സൈബറിടത്ത് തരംഗമാവുകയാണ്. സംഘർഷ സാധ്യത മുന്നിൽക്കണ്ട് കൂടുതൽ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് ബസിനെ തടയാൻ റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് രാജപ്രഭ.

ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർത്ഥികൾക്ക് അപകടകരമാം അമിതവേഗതയിൽ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രിൻസിപ്പാൾ നേരിട്ട് രംഗത്ത് ഇറങ്ങിയത്. പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സക്കീർ ആരപിച്ചു. ബസ് തടയുന്ന രംഗം ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്. കാണികളിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.

Exit mobile version