കോഴിക്കോട്: അധ്യാപികയുടെ വീണുപോയ മാല തിരിച്ചേല്‍പ്പിച്ച് സത്യസന്ധതയ്ക്ക് മാതൃകയായി വിദ്യാര്‍ഥി. കോഴിക്കോട് ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥിയായ അനന്തുവാണ് മാതൃകയായിരിക്കുന്നത്.
സ്ക്കൂളിലെ താല്‍ക്കാലിക അധ്യാപിക ശ്രീലക്ഷ്മിയുടെ മാലയാണ് സ്ക്കൂള് കോമ്പൗണ്ടില്‍ നഷ്ടപ്പെട്ടത്. അനന്തു ഫുട്ബോള്‍ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോള്‍ സ്വര്‍ണമാല വീണുകിട്ടുകയായിരുന്നു. ശ്രീലക്ഷ്മിയുടെ രണ്ടുപവന്‍ മാലയാണ് അനന്തുവിന്റെ സത്യസന്ധതയില്‍ തിരിച്ചുകിട്ടിയത്.
മാല കിട്ടിയ വിവരം അനന്തു പ്രധാനാധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിലാണ് അനന്തു അധ്യാപികയായ ശ്രീലക്ഷ്മിക്ക് മാല കൈമാറിയത്. സ്കൂള്‍ അധികൃതരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അനന്തുവിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുവരുന്നത്.
Discussion about this post