തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥി കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് കൂടി ഒരു വകുപ്പ് കൂടി ചേര്‍ത്തു.
പ്രേമന്റെ മകളെ കൈയ്യേറ്റം ചെയ്‌തെന്നാണ് പുതിയ കുറ്റം. പ്രേമന്റെയും മകളുടെയും സുഹൃത്തിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആര്‍ടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയില്‍.
ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ബിജു പ്രഭാകര്‍ മറുപടി നല്‍കി. സംഭവത്തില്‍ പൊതുജനത്തോട് കെഎസ്ആര്‍ടിസി എംഡി മാപ്പ് പറഞ്ഞിരുന്നു.
പാസ്സുമായി ബന്ധപ്പെട്ട് പ്രേമന്‍ കയര്‍ത്ത് സംസാരിച്ചപ്പോള്‍ പോലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാര്‍ മര്‍ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോര്‍ട്ട് നല്‍കി.
സംഭവത്തില്‍ ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെ സസ്പെന്‍ഡ് ചെയ്തെന്നും എംഡി, സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ അറിയിച്ചു.