കോഴിക്കോട്: ഹിജാബ് വിലക്കില്‍ ഉറച്ചുനിന്ന സ്‌കൂള്‍ അധികൃതരില്‍ നിന്ന് ടിസി വാങ്ങി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഹിജാബ് വിലക്ക് ഇപ്പോഴും തുടരുന്നത്. സ്‌കൂളില്‍ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെയും രക്ഷിതാവിനെയും അറിയിച്ചിരുന്നു.
എന്നാല്‍, ഹിജാബ് ധരിക്കാതെ പഠനം തുടരാനാവില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥിനി. വിലക്ക് പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായതുമില്ല. അതിനിടെയാണ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് അഡ്മിഷന്‍ ലഭിച്ചത്.
മോഡല്‍ സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമുണ്ട്. തുടര്‍ന്നാണ് പ്രോവിഡന്‍സ് സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയും രക്ഷിതാവും ടിസി വാങ്ങിയത്. മുസ്ലിം മതാചാരപ്രകാരം ഹിജാബിട്ട് പഠിക്കാന്‍ പ്രൊവിഡന്‍സ് സ്‌കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക് നേരത്തെയും വിവാദമായിരുന്നു. സ്‌കൂളില്‍ പ്ലസ്വണ്‍ പ്രവേശനത്തിന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയോട് സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂനിഫോമില്‍ ശിരോവസ്ത്രമില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു.
മോഡല്‍ സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമുണ്ട്. തുടര്‍ന്നാണ് പ്രോവിഡന്‍സ് സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയും രക്ഷിതാവും ടിസി വാങ്ങിയത്. മുസ്ലിം മതാചാരപ്രകാരം ഹിജാബിട്ട് പഠിക്കാന്‍ പ്രൊവിഡന്‍സ് സ്‌കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post